Wednesday , October 16 2024

Sugar and White Poison…Helth Tips by Rafomac

Your ads will be inserted here by

Easy Plugin for AdSense.

Please go to the plugin admin page to
Paste your ad code OR
Suppress this ad slot.

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌. നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല. സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ

്ടതുണ്ട്. അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..? , കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര. ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം… പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ. ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളൂ. ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക…? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്. ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു. പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ ശ്രിഷ്ട്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 – ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും. അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും. ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു. തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത് . തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്….

ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും….സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….!

ഈ സന്ദേശം നമ്മുടെ എല്ലാ കൂട്ടുകാര്‍ക്കും എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ ശ്രമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

Check Also

Book FREE Hotel rooms in Dubai, UAE

Your ads will be inserted here byEasy Plugin for AdSense.Please go to the plugin admin …

Top 50 Best Free Movie Download Sites 2020 (Latest Collection)

Ever heard of the triangle of struggle? You’ve got sleep on one end, social life …