Your ads will be inserted here by
Easy Plugin for AdSense.
Please go to the plugin admin page to
Paste your ad code OR
Suppress this ad slot.
നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ് ചെയ്യണം എന്ന മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ് ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .
താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
———————————————–
– ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
– പിന്നെ Start – Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
– ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
– ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
– വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
– Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
– Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
– Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
– Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
– Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
– Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
– FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
– ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് .